ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ 35 സീറ്റ് കിട്ടിയാല്‍ എൻഡിഎ ഭരിക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 35 സീറ്റ് കിട്ടുമെന്നു താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ എൻഡിഎ ഭരിക്കുമെന്നാണു പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും സുരേന്ദ്രൻ വ്യക്തമാക്കി. കേരളം മോദിക്ക് ബാലികേറാമലയല്ലെന്നതാണ് ജനവികാരം. ഫെബ്രുവരി അവസാനത്തോട് കൂടി 20 ലോക്സഭാ സീറ്റുകളിലുമുള്ള സ്ഥാനാർഥികളെ സംബന്ധിച്ചുള്ള അന്തിമചിത്രം തെളിയുമെന്നും സുരേന്ദ്രൻ വിശദീകരിച്ചു.

Read Also: സംസ്ഥാനത്ത് വിദേശ സർവകലാശാല വേണ്ട, സർക്കാരുമായി ചർച്ച നടത്തും: എസ്എഫ്ഐ

‘‘35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് ഇപ്പോഴും പറയുന്നു. അല്ലാതെ ഞങ്ങൾക്ക് 35 സീറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. 35 സീറ്റ് കിട്ടുകയാണെങ്കിൽ രണ്ടു മുന്നണികളിൽനിന്നും എൻഡിഎയിലേക്ക് ഒഴുക്കുണ്ടാകും. എൽഡിഎഫിലും യുഡിഎഫിലും ഉള്ള കക്ഷികൾ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. കൊല്ലത്തും ആലപ്പുഴയിലും, സിപിഎമ്മിലും കോൺഗ്രസിലുമുള്ള പല പ്രമുഖ നേതാക്കളും ഒരു ‘ഓപ്ഷനു’വേണ്ടി കാത്തിരിക്കുകയാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുമ്പോൾ ആ ഓപ്ഷൻ ഉയർന്നുവരും’’–സുരേന്ദ്രൻ പറഞ്ഞു. 

English Summary:

K Surendran says if BJP get 35 seats nda will reign kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com