ADVERTISEMENT

ചെന്നൈ∙ തമിഴ് നടി കാസമ്മാൾ (71) മകന്റെ മർദനമേറ്റു മരിച്ചു. ദേശീയ അവാർഡ് നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയിലൂടെ പ്രശസ്തയാണ് കാസമ്മാൾ. സംഭവത്തിൽ ഇവരുടെ മകൻ പി.നാമക്കൊടി(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസിലംപട്ടിക്ക് സമീപം ആനയൂരിലാണ് സംഭവം.

മദ്യം വാങ്ങാനുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കാസമ്മാളിനെ മകൻ ക്രൂരമായി മർദിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചതായി പൊലീസ് പറഞ്ഞു. കാസമ്മാളിനും ഭർത്താവ് ബാലസാമിക്കും നാമക്കൊടി ഉൾപ്പെടെ മൂന്നു മക്കളുണ്ട്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് നാമക്കൊടി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം

വിജയ് സേതുപതിയും 85 വയസ്സുകാരനായ നല്ലണ്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘കടൈസി വ്യവസായി’ (അവസാനത്തെ കർഷകൻ). നിരവധി ഗ്രാമീണർ വേഷമിട്ട ചിത്രത്തിൽ, വിജയ് സേതുപതിയുടെ അമ്മായിയായിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.

English Summary:

Kadaisi Vivasayi Actress Kasammal Beaten to Death by Son in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com