പിണറായിയെ കുറ്റപ്പെടുത്തിയാൽ വാർത്ത കൂടുതൽ വായിക്കുമെങ്കിലും വലതുപക്ഷത്തിന് വേരോട്ടമുണ്ടാവില്ലെന്ന് സജി ചെറിയാൻ
Mail This Article
കോട്ടയം∙ പിണറായിയെ കുറ്റപ്പെടുത്തിയാല്‍ ആളുകള്‍ കൂടുതല്‍ വാര്‍ത്തവായിക്കുമെങ്കിലും വലതുപക്ഷത്തിന് കേരളത്തില്‍ അതുകൊണ്ട് വേരോട്ടമുണ്ടാവില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഏറ്റുമാനൂര്‍ എം.സി.വര്‍ഗീസ് ആര്‍ട്‌സ ആന്‍ഡ് സയന്‍സ് കോളജിന്റെ മീഡിയകോൺ മാധ്യമ സെമിനാറിൽ മംഗളം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായിരുന്ന എം.സി.വര്‍ഗീസിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എം.സി.വര്‍ഗീസ് മാധ്യമ രത്‌ന പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബിന് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ കേവല വിവാദങ്ങള്‍ക്ക് പുറകെ ആണെന്നും ജനജീവിതത്തെ ബാധിക്കുന്ന വാര്‍ത്തകള്‍ നല്‍കാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന നയമാണ് പൊതുവെ മാധ്യമങ്ങള്‍ പിന്തുടരുന്നത്.താന്‍ എല്ലാ ദിവസവും മത്സരിച്ചിരുന്ന ഒരു പത്രത്തിന്റെ സ്ഥാപകന്റെ പേരില്‍ കിട്ടിയ പുരസ്‌കാരത്തിന് മധുരം കൂടുതല്‍ ആണെന്ന് തോമസ് ജേക്കബ് പറഞ്ഞു. ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ പ്രഭാഷണം നടത്തി.
മീഡിയകോണ്‍ 2024 കോണ്‍ക്ലേവിനോട് അനുബന്ധിച്ചു നടന്ന മാധ്യമ പ്രദര്‍ശനം, മീഡയ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്ററ്, മംഗളം സ്റ്റി എബ്രോഡ്, മംഗളം ക്യാംപസില്‍ നിന്നുള്ള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായ മംഗളം മീഡിയ നെറ്റ്‌വര്‍ക്ക് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. മംഗളം എജ്യൂക്കേഷനല്‍ സൊസൈറ്റി ചെയര്‍മാന്‍ ബിജു വര്‍ഗീസ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.കെ ജോണ്‍, റ്റോഷ്മ ബിജു വര്‍ഗീസ്, ഡോ.വിനോദ് പി.ജോണ്‍, എ.ചന്ദ്രശേഖര്‍, സുപ സുധാകരന്‍, ഗീത ബക്ഷി എന്നിവര്‍ പ്രസംഗിച്ചു കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് എം.സി വര്‍ഗീസ് കോളേജിലെ മീഡിയ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ച മീഡിയ ക്ലബ് സംവിധായകന്‍ എബ്രിഡ് ഷൈനും നടന്‍ കലാഭവന്‍ പ്രജോദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ.ജോണ്‍ ഫാ.വര്‍ഗീസ് ലാല്‍, മീഡിയ അക്കാദമി കൊഓര്‍ഡിനേറ്റര്‍ ശ്രമ്യ മാഹിം എന്നിവര്‍ പ്രസംഗിച്ചു. നാളെ വിവിധ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകരായ രാജേഷ് പിള്ള, ലക്ഷ്മി പദ്മ എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിക്കും.