ADVERTISEMENT

കുന്നമംഗംലം ∙ നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച പ്രഫ. ഷൈജ ആണ്ടവനെ സംരക്ഷിച്ചാൽ കോഴിക്കോട് എൻഐടി ഡയറക്ടറെ ഉൾപ്പെടെ തെരുവിൽ തടയുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ. എൻഐടിയിലേക്ക് എസ്എഫ്ഐ‌ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

‘‘മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ ആണ്ടവനല്ല അറുമുഖനായാലും എതിർക്കും. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ചരിത്രത്തെ ഇല്ലാതാക്കുകയാണ്. ഗാന്ധി വധത്തിനുശേഷം നിരോധിക്കപ്പെട്ട ആർഎസ്എസ് രാജ്യം ഭരിക്കുമ്പോൾ ചരിത്രം ആകെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ജീവിക്കാനുള്ള മാനദണ്ഡം മതമാകുന്ന രാജ്യത്തു മരിക്കാതിരിക്കാനാണു മുദ്രാവാക്യം വിളിക്കുന്നത്. പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ സന്യാസിമാർ വരുമ്പോൾ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി പോകുന്നു. ശാസ്ത്രം പഠിപ്പിക്കുന്ന അധ്യപികയാണു ഗോഡ്‌സെയ്ക്കു നന്ദിയുണ്ട് എന്ന് പോസ്റ്റിട്ടത്. ഇത്തരക്കാർക്കെതിരെ എസ്എഫ്ഐ തെരുവോരത്തുണ്ടാകും’’– അനുശ്രീ പറഞ്ഞു

ഗോഡ്സെയെ അനുകൂലിച്ചു സമൂഹമാധ്യമത്തിൽ കമന്റിട്ട പ്രഫ. ഷൈജ ആണ്ടവനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ് മാർച്ച്. ക്യാംപസിന്റെ ഗെയ്റ്റിനു സമീപത്തു പൊലീസ് തടഞ്ഞു. ഷൈജയുടെ അക്കൗണ്ട് വിവരങ്ങൾ തേടി കുന്നമംഗലം പൊലീസ് ഫെയ്സ്ബുക്കിനെ സമീപിച്ചിട്ടുണ്ട്. പ്രഫസറുടെ വിവരങ്ങൾ ആവശ്യപ്പെട്ട് എൻഐടി ഡയറക്ടർക്കും പൊലീസ് കത്ത് നൽകി. എസ്എഫ്ഐ നൽകിയ പരാതിയിൽ പ്രഫസർക്കെതിരെ കേസെടുത്തിരുന്നു.

English Summary:

SFI state president K. Anushree said that if Prof. Shaija Andavan is protected, they will stop Kozhikode NIT director on the streets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com