ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ ചോദ്യം ഒഴിവാക്കിയതിനെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ നടത്തിയ ബഹളത്തിനിടെ കോൺഗ്രസ് നേതാവിനോടു രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ നടത്തിയ പരാമർശത്തിനെതിരെയും ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് എതിരെയും ജയാ ബച്ചൻ രംഗത്ത്. എംപിമാർ സ്കൂൾ കൂട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം എന്നായിരുന്നു ജയാ ബച്ചന്റെ പ്രതികരണം. ഇന്നു സഭയിലെ ചോദ്യോത്തര വേളയിൽ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഒഴിവാക്കിയപ്പോൾ, ജയ ബച്ചനും കോൺഗ്രസിലെ ദീപീന്ദർ സിങ് ഹൂഡയും മറ്റ് പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റുനിന്ന് രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണനോട് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചു.

രാജ്യസഭയിൽ സംഭവിച്ചത് ഇങ്ങനെ:

ചോദ്യോത്തര വേളയിൽ നേരത്തേ തയാറാക്കി നൽകിയ ഒരു ചോദ്യം ഒഴിവാക്കിയപ്പോൾ അതെന്തുകൊണ്ടാണെന്ന് ജയ ബച്ചനും ദീപീന്ദർ സിങ് ഹൂഡയും മറ്റ് പ്രതിപക്ഷാംഗങ്ങളും രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശിനോട് ചോദിച്ചു. ബഹളത്തെത്തുടർന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ പ്രതിപക്ഷ അംഗങ്ങളോട് ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യത്തിലേക്ക് മടങ്ങാമെന്നും പറഞ്ഞു.

ഹൂഡ പ്രതിഷേധം തുടർന്നപ്പോൾ നിങ്ങൾ അവരുടെ (ജയാ ബച്ചന്റെ) വക്താവല്ലല്ലോ എന്നായി ധൻകറിന്റെ ചോദ്യം. ജയാ ബച്ചൻ വളരെ മുതിർന്ന അംഗമാണ്. നിങ്ങൾ അവരെ പിന്തുണയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. 18ാമത്തെ ചോദ്യമാണ് ഒഴിവാക്കിയത്. തുടർന്ന് ജയാ ബച്ചൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, ചെയർമാൻ അവരെ തടസപ്പെടുത്തി. ചോദ്യം ചോദിക്കാനുള്ള അവസരം നൽകും. രാജ്യത്ത് നിങ്ങൾ പറയുന്നതെന്തും ബഹുമാനിക്കപ്പെടും. മികച്ച നടിയായ നിങ്ങൾ നിരവധി റീടേക്കുകളും എടുത്തിട്ടില്ലേയെന്നും ധൻകർ ചോദിച്ചു. 19ാം ചോദ്യത്തിന്റെ ഉത്തരം പൂർണമാക്കിയശേഷം 18ലേക്ക് വരാമെന്നും ധൻകർ പറഞ്ഞു.

പിന്നാലെ, താങ്കളോ ഡപ്യൂട്ടി ചെയർമാനോ പറഞ്ഞാൽ ഞങ്ങൾ ഇരിക്കുമെന്ന് ബഹളത്തിനിടെ സംസാരിച്ച ജയാ ബച്ചൻ പറഞ്ഞു. മറ്റ് അംഗങ്ങൾ ഇരിക്കാൻ ആംഗ്യം കാണിക്കേണ്ടതില്ല. ചോദ്യം ഇപ്പോള്‍ ചോദിക്കാൻ പറ്റില്ലെന്നും അതു പിന്നീട് ചോദിക്കാൻ അവസരം നൽകാമെന്നും താങ്കൾ പറഞ്ഞാൽ ഞങ്ങള്‍ക്ക് മനസിലാകും. എംപിമാർ സ്കൂൾ കുട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം എന്നായിരുന്നു ജയാ ബച്ചന്റെ മറുപടി. താങ്കൾ പറഞ്ഞതിനെ മാനിക്കുന്നുവെന്നും സഭയ്ക്ക് അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നും അതു പാലിക്കണമെന്നും ജഗ്ദീപ് ധൻകർ മറുപടി നൽകി.  

English Summary:

Jaya bachchans retort to jagdeep dhankhar in rajyasabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com