ADVERTISEMENT

തൃശൂർ∙ അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇന്നു വൈകിട്ട് മൂന്നു മണിയോടെയാണു സംഭവം. കോയമ്പത്തൂർ കണ്ണിമാർ നഗർ സ്വദേശികളായ സുരേഷ്, താമരസെൽവി എന്നിവരാണ് ബൈക്കിൽ പോകുമ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. റോഡ് കുറുകെ കടക്കുന്ന കാട്ടാനയെ കണ്ട് ബൈക്കിൽനിന്നിറങ്ങി ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. 

പാഞ്ഞടുത്ത കാട്ടനയിൽനിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടിയൽ നിലത്തുവീണ് സെൽവിക്ക് തുമ്പിക്കൈ കൊണ്ട് അടിയേറ്റതായി സുരേഷ് പറഞ്ഞു. സുരേഷിനും വീണ് പരുക്കേറ്റതായി പറയുന്നു. അതുവഴി വന്ന വിനോദ സഞ്ചാരികൾ കാറിൽ ഇരുവരെയും വാഴച്ചാൽ ചെക്ക് പോസ്റ്റിൽ എത്തിച്ചശേഷം ആംബുലൻസിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്യജീവി ആക്രമണ സാധ്യതയുള്ളതിനാൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ വനപാതയിലെ രാത്രി യാത്രകൾക്ക് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

Tamil Nadu Couple's Narrow Escape from Wild Elephant Attack at Athirappilly Falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com