ADVERTISEMENT

കൊച്ചി∙ ഫ്ലാറ്റിൽനിന്ന് വീണു മരിച്ച യുവാവിന്റെ മൃതദേഹം സഹോദരനും ബന്ധുക്കളും ഏറ്റുവാങ്ങി. ഹൈക്കോടതി ഇടപെടൽ ഉൾപ്പെടെയുണ്ടായ വിഷയത്തിൽ സ്വദേശമായ കണ്ണൂരിലേക്ക് മൃതദേഹത്തോടൊപ്പം അനുഗമിക്കാനും അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും മരിച്ചയാളുടെ കുടുംബം പങ്കാളിയായ യുവാവിന് അനുമതി നൽകി. പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു മുണ്ടക്കയം സ്വദേശിയായ യുവാവ് നൽകിയ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ.

മൃതദേഹം വിട്ടു നൽകാൻ ആശുപത്രി അധികൃതരോട് നിർദേശിച്ച ഹൈക്കോടതി മരിച്ച യുവാവിന്റെ മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കിൽ ഹർജിക്കാരനു കണ്ണൂർ പയ്യാവൂരിലെ വീട്ടിൽ നടക്കുന്ന മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാമെന്നു വ്യക്തമാക്കിയിരുന്നു. എൽജിബിടിക്യുഐയിൽ ഉൾപ്പെട്ട യുവാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. ലിവ് ഇൻ റിലേഷൻഷിപ്പായി എറണാകുളത്തെ ഫ്ലാറ്റിൽ ഒന്നിച്ചാണു താമസിക്കുന്നതെന്നും പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ആശുപത്രിയിലെ ഫീസ് അടയ്ക്കുമെന്നു ഹർജിക്കാരൻ കോടതിയിൽ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി തുക അടയ്ക്കുന്നതുവരെ കാത്തിരിക്കാതെ മൃതദേഹം വിട്ടുനൽകാനും നിർദേശിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം യുവാവിന്റെ സഹോദരനു കൈമാറാനും കോടതി നിർദേശിച്ചു. പങ്കാളിയുടെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും യുവാവ് അറിയിച്ചിരുന്നു. 3നു പുലർച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 4ന് മരിച്ചു.

പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയെങ്കിലും താൻ മെഡിക്കൽ ബില്ലുകൾ അടച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂയെന്നായിരുന്നു നിലപാട്. മെഡിക്കൽ ബില്ലായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകണമെന്നും ഹർജിയിൽ അറിയിച്ചിരുന്നു.

English Summary:

Following the Kerala High Court's intervention, queer man Manu's family returned home with his dead body.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com