ADVERTISEMENT

കോഴിക്കോട്∙ കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു മഹിളാ മോർച്ച പ്രവർത്തകർ ചൂലുമായി ബീച്ചിലെത്തി പ്രതിഷേധിച്ചത്. ബീച്ചിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു.

Read Also: വിദേശജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിച്ചെന്ന് ആരോപണം; വീസ ഏജന്റിന്റെ വീട്ടുപടിക്കൽ യുവതികളുടെ സമരം

‘‘ആരും ബീച്ചിൽ വന്നിരിക്കരുതെന്ന അഭിപ്രായമില്ല. അശ്ലീല കാര്യങ്ങൾക്കും മദ്യപാനത്തിനും ബീച്ചിലേക്കു വരാൻ പാടില്ല. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരും’’– മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞു. ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

അതേസമയം ചൂലുമായി എത്തിയ സ്ത്രീകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ബീച്ചിലെത്തിയ കമിതാക്കളെ ഉൾപ്പെടെ ചൂലുമായി ഭീഷണിപ്പെടുത്തി പറഞ്ഞയച്ചതിനെതിരെയാണു പ്രതിഷേധം. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. 

English Summary:

Mahila Morcha protest in Konad Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com