ഡൽഹി സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെ കണ്ട് മുസ്‍ലിം ലീഗ് എംപി; പിന്തുണയില്ലെന്ന് വിശദീകരണം
Mail This Article
×
ന്യൂഡൽഹി∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഡൽഹിയിൽ പ്രതിഷേധം നടത്തുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മുസ്‍ലിം ലീഗ് എംപി. സമരം ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ്, മുസ്‍ലിം ലീഗിന്റെ രാജ്യസഭാ എംപി പി.വി. അബ്ദുൽ വഹാബ് കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
ഇടതുമുന്നണി നടത്തുന്ന സമരത്തിനു പിന്തുണയില്ലെന്ന് മുസ്‍ലിം ലീഗ് ഉൾപ്പെടുന്ന പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ലീഗ് എംപി മുഖ്യമന്ത്രിയെ കാണാനെത്തിയത്.
അതേസമയം, മുഖ്യമന്ത്രിയെ സന്ദർശിച്ചത് കേവല മര്യാദയുടെ ഭാഗം മാത്രമാണെന്ന് അബ്ദുൽ വഹാബ് പിന്നീട് വിശദീകരിച്ചു. ഡൽഹിയിലെ സമരത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary:
Muslim League's PV Abdul Wahab MP Makes Surprise Visit to CM Pinarayi Vijayan Ahead of Delhi Protest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.