കർണാടക നടത്തിയത് വേറെ സമരം; വി. മുരളീധരൻ രാത്രിയിൽ പിണറായിയുമായി ചർച്ച നടത്തുന്നു: വി.ഡി. സതീശൻ
Mail This Article
തിരുവനന്തപുരം∙ ന്യൂഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രതിഷേധത്തിൽനിന്ന് കേരളത്തിലെ കോൺഗ്രസ് വിട്ടുനിന്നതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ധനപ്രതിസന്ധിക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദി. പല കാര്യങ്ങളിൽ ഒന്നുമാത്രമാണ് കേന്ദ്ര അവഗണന. സംസ്ഥാന സർക്കാരാണ് പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണമെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
കർണാടക സർക്കാർ നടത്തിയത് കേന്ദ്ര വിരുദ്ധ സമരമാണ്. അതുകൊണ്ടാണ് ആ സമരത്തെ കേരളത്തിലെ കോൺഗ്രസ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം പ്രതിപക്ഷം നിരീക്ഷിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. അന്വേഷിക്കാൻ എട്ടുമാസം എന്തിനാണെന്നും വി.ഡി. സതീശൻ ചോദിച്ചു. എല്ലാം അഡ്ജസ്റ്റ്‌മെന്റാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
വി. മുരളീധരൻ ഇടനിലക്കാരനാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് അദ്ദേഹം രാത്രിയിൽ പിണറായിയുമായി ചർച്ച നടത്തുന്നതായും ആരോപിച്ചു. ഇതിനു പകരമായി കെ. സുരേന്ദ്രന്റെ കേസ് ഒത്തുതീർപ്പാക്കിയതെന്നും സതീശൻ പറഞ്ഞു.