ADVERTISEMENT

മാനന്തവാടി∙ മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

Read Also: 11 ദിവസത്തിനിടെ ആന ചവിട്ടിക്കൊന്നത് 2 പേരെ; കർണാടകയിലെ ആനകളെക്കൂടി സഹിക്കേണ്ട ഗതികേടിൽ വയനാട്ടുകാർ

കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഭാര്യയ്ക്ക് സ്ഥിരം ജോലി നല്‍കുമെന്നും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്നും യോഗത്തില്‍ തീരുമാനമായി. കുടുംബം ആവശ്യപ്പെട്ടതില്‍ 50 ലക്ഷത്തില്‍ ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും.

വയനാട് മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ അജീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പടമല സെന്‍റ് അൽഫോൻസ പള്ളിയിൽ നടക്കും. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാല്‍ ആനയെ കൊല്ലണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read Also: വനംവകുപ്പിന്റെ സംശയം സത്യമായി ! ആ കൊമ്പനും മോഴയും എവിടെ? തുരത്താൻ എയർഗൺ; ആനക്കലിക്ക് കാരണം ഇതോ?

നേരത്തേ, ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നായിരുന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ യോഗത്തില്‍ സ്ഥിരം ജോലി നല്‍കാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനമായി. യോഗതീരുമാനങ്ങള്‍ കലക്ടര്‍ വായിച്ചു കേള്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും പ്രതിഷേധിച്ചു. എന്നാല്‍ പിന്നീട് പൊലീസ് വാഹനത്തില്‍ കലക്ടറെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

മരിച്ച അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ ഉടൻതന്നെ നൽകും. 10 ലക്ഷത്തിനു പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കലക്ടർ വ്യക്തമാക്കി. 

English Summary:

All-Party Meeting Ends; Body of the youth sent for post-mortem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com