ADVERTISEMENT

ന്യൂഡൽഹി∙ മോദി സർക്കാർ ഒരു സമുദായത്തെയും ഒരു മതത്തെയും മാത്രമാണോ സേവിക്കുന്നതെന്ന ചോദ്യവുമായി അസദുദ്ദീൻ ഉവൈസി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ഒരു മതത്തിന്റെ വിജയമാണോയെന്നും ഉവൈസി ലോക്സഭയിൽ ചോദിച്ചു. സർക്കാരുകൾ വരും പോകും. എന്നാൽ ഡിസംബർ ആറിനു സംഭവിച്ചതു മോദി സർക്കാർ ആഘോഷിക്കുന്നുവെന്നും ഉവൈസി ആരോപിച്ചു. 

ഞാൻ ബാബറിന്റെയോ ജിന്നയുടെയോ ഔറംഗസേബിന്റെയോ വക്താവാണോ? ഞാൻ ശ്രീരാമനെ ബഹുമാനിക്കുന്നു. എന്നാൽ ഹേ റാം എന്ന് അവസാനമായി ഉച്ചരിച്ച വ്യക്തിയെ കൊന്ന നാഥുറാം ഗോഡ്സയെ ഞാൻ വെറുക്കുന്നുവെന്നും ഉവൈസി പറഞ്ഞു. എന്നാൽ ഡിസംബർ ആറിനു നടന്ന സംഭവവുമായി ബന്ധപ്പെട്ടു സർക്കാർ ആഘോഷമൊന്നും നടത്തിയില്ലെന്നും രാമക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആഘോഷങ്ങൾ നടന്നതെന്നും സഭയെ നിയന്ത്രിച്ചിരുന്ന രാജേന്ദ്ര അഗർവാൾ പറഞ്ഞു. നിങ്ങളൊരു പണ്ഡിതനാണ്. നിയമത്തിലും അറിവുണ്ട്. പള്ളി നിർമിച്ചിടത്ത് ആദ്യമൊരു ക്ഷേത്രമുണ്ടായിരുന്നുവെന്നു സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും രാജേന്ദ്ര അഗർവാൾ ചോദിച്ചു. 

ബാബറിനെ ഒരു അധിനിവേശക്കാരനായി കണക്കാക്കുന്നുണ്ടോ എന്ന് ഉവൈസിയോട് സ്പീക്കർ ചോദിക്കൂവെന്ന് ആവശ്യപ്പെട്ടു ബിജെപി എംപി നിഷികാന്ത് ദുബെ എഴുന്നേറ്റു. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്കു ശേഷവും നിഷികാന്ത് ദുബെ ജി അസദുദ്ദീൻ ഉവൈസിയോട് ബാബറിനെ കുറിച്ചാണ് ചോദിക്കുന്നത് എന്നായിരുന്നു ഉവൈസിയുടെ മറുപടി. ഗാന്ധിജി, നേതാജി, ജാലിയൻ വാലാബാഗ് എന്നിവയെ കുറിച്ച് എന്നോട് ചോദിച്ചു. ഇല്ല, നിങ്ങൾ ബാബറിനെ കുറിച്ചു മാത്രമേ എന്നോട് ചോദിക്കൂവെന്നും ഉവൈസി പറഞ്ഞു. നീതി വേണോ ജീവിതം വേണോയെന്ന സന്ദേശമാണു പ്രധാനമന്ത്രി മോദി മുസ്‍ലിങ്ങൾക്കു നൽകുന്നതെന്നും ഉവൈസി സഭയിൽ പറഞ്ഞു.

English Summary:

Uwaisi against bjp in parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com