ADVERTISEMENT

കോട്ടയം∙ കോട്ടയം ലോക്സഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന കെ.സുധാകരന്റെ വാദം തള്ളി കേരള കോൺഗ്രസ്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് പറഞ്ഞു. ചർച്ചകളിലൂടെയാണു തീരുമാനമെടുത്തത്. ആ സമയത്ത് കെപിസിസി അധ്യക്ഷൻ സ്ഥലത്തില്ലായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതു നല്ലതാവുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. 

കെ.സുധാകരൻ വിദേശത്തു ചികിത്സയ്ക്കുപോയ സമയത്താണു കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസിനെ പ്രതിനിധീകരിച്ച് വി.ഡി.സതീശനും എം.എം.ഹസനും രമേശ് ചെന്നിത്തലയുമാണ് ചർച്ചയിൽ പങ്കെടുത്തത്. 

കോൺഗ്രസിന്റെ ‘സമരാഗ്നി’ കേരള യാത്രയ്ക്കിടെ ഇന്നു രാവിലെയാണ് കോട്ടയം സീറ്റ് കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചന നൽകി കെ.സുധാകരൻ സംസാരിച്ചത്. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചത്. എല്ലാവർക്കും സ്വീകാര്യനായ നൂറു  ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടുനൽകിയാൽ കേരള കോൺഗ്രസിനു നിയമസഭയിൽ കൂടുതൽ സീറ്റ് നൽകുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

English Summary:

Kottayam seat has been confirmed for kerala congress: mons joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com