ADVERTISEMENT

ചെന്നൈ ∙ സംഗീത സംവിധായകൻ ഔസേപ്പച്ചന് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ബാഗ് 17 ദിവസത്തിനു‌ശേഷം തിരികെ കിട്ടിയെങ്കിലും സംശയങ്ങൾ ബാക്കി. ജനുവരി 20നു രാത്രി കൊച്ചിയിൽനിന്ന് സംഗീത പരിപാടിക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ബെംഗളുരുവിലെത്തിയ ഔസേപ്പച്ചൻ കൺവെയർ ബെൽറ്റിൽനിന്ന് ലഗേജ് എടുത്ത് മടങ്ങവേയാണ് ട്രോളിയിൽ വച്ച ഹാൻഡ് ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. വിമാനക്കമ്പനി ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും സഹായം ലഭിക്കാതെ വന്നതോടെ എയർപോർട്ട് പൊലീസിനെ സമീപിച്ചു. 

സിസിടിവി ദൃശ്യങ്ങളിൽ ഒരു യുവാവ് ബാഗേജുമായി ടാക്സിയിൽ കടക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ടാക്സി ഡ്രൈവർ വഴി ബന്ധപ്പെട്ടപ്പോൾ ബാഗ് താമസസ്ഥലത്തുണ്ടെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് നഗരത്തിനു പുറത്താണെന്നായിരുന്നു യുവാവിന്റെ മറുപടി.

10 ദിവസത്തെ കാത്തിരിപ്പിനു‌ശേഷം യുവാവിന്റെ സുഹൃത്ത് ബാഗ് പൊലീസിനു കൈമാറി. ആപ്പിൾ വാച്ച് ചാർജർ നഷ്ടപ്പെട്ടെങ്കിലും പൊലീസിന്റെ ഇടപെടലിൽ അതും വീണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ അധികൃതർ തയാറായില്ലെന്ന് ഔസേപ്പച്ചൻ പറയുന്നു. അടിയന്തര ആവശ്യത്തിനുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള ബാഗ് തിരിച്ചുകിട്ടിയതിന്റെ ആശ്വാസമുണ്ടെങ്കിലും സംശയങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Music Director Ouseppachan gets back his stolen bag after 17 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com