ADVERTISEMENT

മാനന്തവാടി∙ വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി വനംമന്ത്രിയെന്ന് ടി.സിദ്ദിഖ് എംഎൽഎ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരണമെന്നും നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജീഷ് (47) ആണു ഇന്നു രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Read Also: വയനാട്ടിൽ വീട്ടിൽ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം, 144 പ്രഖ്യാപിച്ചു

‘‘സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയുണ്ട്. മനുഷ്യവാസ മേഖലകളിൽ വന്യമൃഗം കടന്നാക്രമിക്കുന്ന ഗുരുതരമായ സാഹചര്യം. വീടിനകത്ത് കിടന്നുറങ്ങാൻ പറ്റുന്നില്ല. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തുമ്പോൾ അതിനെ കൃത്യമായി പിന്തുടരണം. ആ ട്രാക്കിങ് നിയന്ത്രിക്കേണ്ടത് വനംവകുപ്പാണ്. അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണം. എന്നാൽ ദയനീയമായി വനംവകുപ്പ് പരാജയപ്പെട്ടു. മനുഷ്യന്റെ ജീവനു വയനാട്ടിൽ ഒരു വിലയുമില്ല. വന്യമൃഗ്യങ്ങളുടെ മുന്നിൽ ജനങ്ങൾ മരണത്തിനു കീഴടങ്ങുന്ന ഗുരുതര സാഹചര്യം. ഒന്നാമത്തെ പ്രതി വനംവകുപ്പാണ്, തിരിഞ്ഞുനോക്കാത്ത മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരണം’’ – എംഎൽഎ പറഞ്ഞു.

English Summary:

T Siddique respond to elephant attack in wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com