ADVERTISEMENT

ചെന്നൈ ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്നാട് വെട്രി കഴകം പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ്. 

2026ൽ വിജയ്‌യെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് വിവരം. ആദ്യം തെക്കൻ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ആലോചിക്കുന്ന അദ്ദേഹം, പാർട്ടിയുടെ ആദ്യ സമ്മേളനം തിരുനെൽവേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും പറയപ്പെടുന്നു. ആദ്യ സമ്മേളനത്തിൽ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഔദ്യോഗിക ചിഹ്നവും കൊടിയും പുറത്തുവിടുകയും ചെയ്യും.

English Summary:

Vijay will become Tamilnadu Chief Minister in 2026, Says Vijay Makkal Iyakam leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com