ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തം. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള അദ്ദേഹം പാർട്ടി വിട്ടാൽ കോൺഗ്രസിനു സംസ്ഥാനത്തു കനത്ത തിരിച്ചടിയാകും.

കമൽനാഥിനു രാജ്യസഭാ സീറ്റും മകന്‍ നകുൽ നാഥിനു ലോക്സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്തെന്നാണു വിവരം. അന്തിമ തീരുമാനമെടുക്കുന്നതിനു 13നു കോണ്‍ഗ്രസ് എംഎൽഎമാരെ കമൽനാഥ് അത്താഴ വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്.  രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമൽനാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകാൻ ഹൈക്കമാന്‍ഡിനു താൽപര്യമില്ലെന്നാണു സൂചന. ഇതോടെയാണ് പാർട്ടി മാറാനുള്ള നീക്കം അദ്ദേഹം ആരംഭിച്ചത്.

ചിന്ദ് വാരയിൽ കമൽനാഥിന്റെ മകൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.  മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമൽനാഥിന്റെയടക്കം പാർട്ടി പ്രവേശനം കൂടിക്കാഴ്ചയിൽ വിഷയമായെന്നാണു സൂചന.

രാജ്യസഭാ എംപി വിവേക് തൻഖയും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹമുണ്ട്. മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ കമൽനാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചു രംഗത്തെത്തിയത് ചർച്ചകളുടെ ആക്കം കൂട്ടിയിട്ടുണ്ട്.  

English Summary:

Kamalnath may join bjp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com