ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം താൽക്കാലികമായി മരവിപ്പിക്കാൻ സിപിഎം. ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ചര്‍ച്ച ചെയ്ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പിബി വിഷയം പരിഗണിക്കുന്നത്.

വിദേശ സർവകലാശാല വിഷയത്തിൽ സിപിഐ വിയോജിപ്പ് അറിയിച്ചിരുന്നു. നയപരമായി വിയോജിപ്പുണ്ടെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചത്. മുന്നണി ചര്‍ച്ച ചെയ്യാതെ നിര്‍ദേശം നടപ്പിലാക്കരുതെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണ് തീരുമാനം മരവിപ്പിക്കാൻ സിപിഎമ്മിൽ ധാരണയായത്.

ഈ മാസം അഞ്ചിന് അവതരിപ്പിച്ച രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റിലാണ് സ്വകാര്യ–വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സർക്കാരിനു പാർട്ടിയും എൽഡിഎഫും തയാറാക്കിയ നയമാർഗരേഖകളിൽ വിദേശ സർവകലാശാലയ്ക്കു വ്യവസ്ഥയില്ല. പാർട്ടിയോ മുന്നണിയോ നയപരമായ തീരുമാനം എടുക്കാത്ത കാര്യമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെയാണ് നടപടി സിപിഎമ്മിന് പുനഃപരിശോധിക്കേണ്ടി വന്നത്.

English Summary:

CPM Rethinks about Foreign Universities in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com