കാട്ടാന ശല്യം; വയനാട്ടിൽ ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Mail This Article
×
കൽപറ്റ∙ കാട്ടാന സാന്നിധ്യത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണു ചൊവ്വാഴ്ച ജില്ലാ കലക്‌ടർ രേണുരാജ് അവധി പ്രഖ്യാപിച്ചത്.
അതിനിടെ, വയനാട്ടിൽ ചൊവ്വാഴ്ച കർഷക സംഘടനകൾ മനസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു. കെസിവൈഎമ്മും സിപിഐ (എംഎലും) ഈ ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്.
English Summary:
Holiday in Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.