ADVERTISEMENT

കൽപ്പറ്റ∙ സംവിധായകൻ പ്രകാശ് കോളേരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകൾ. 1987ലാണ് ആദ്യ ചിത്രമാണ് മിഴിയിതളിൽ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ൽ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.

English Summary:

Filmmaker Prakash Koleri Found Dead at His Wayanad Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com