‘സദാചാര പൊലീസായി’ മുംബൈ പൊലീസ്; പാർക്കുകളിലും ബീച്ചുകളിലും പ്രണയിതാക്കളിൽനിന്ന് പണം വാങ്ങുന്നു
Mail This Article
മുംബൈ ∙ നഗരത്തിലെ പാർക്കുകളിലും ബീച്ചുകളിലും പൊലീസുകാർ സദാചാര ഗുണ്ടായിസം നടത്തുന്നതായി ആക്ഷേപം. നാളെ വാലന്റൈൻസ് ഡേ ആഘോഷിക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ നഗരത്തിൽ നടക്കുന്നതിനിടെയാണ് മുംബൈ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നത്.
നഗരത്തിലെ പ്രധാന പാർക്കുകളിലും ബീച്ചുകളിലും എത്തുന്ന പ്രണയിതാക്കൾ കൈകോർത്തിരിക്കുകയോ ചുംബിക്കുകയോ ചെയ്താൽ അപ്പോൾ തന്നെ പൊലീസ് ഇടപെടുകയും അന്യായമായി പണം വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം നഗരത്തിലെ പാർക്കിലെത്തിയ ജോഡികളിലൊരാളെ ഇത്തരത്തിൽ പൊലീസുകാർ ഭീഷണിപ്പെടുത്തുകയും മറ്റുള്ളവർക്ക് മുന്നിൽ വച്ച് സിറ്റ്അപ് ചെയ്യണമെന്ന ശിക്ഷ നൽകുകയും ചെയ്തിരുന്നു. ഹാങ്ങിങ് ഗാർഡനിൽ നടന്ന സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണുണ്ടായത്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന ഇടങ്ങളിലാണ് പൊലീസുകാർ തന്നെ ‘സദാചാര പൊലീസായി’ മാറുന്നത്.