ADVERTISEMENT

പത്തനംതിട്ട ∙ പന്തളം രാജകുടുംബാംഗവും കൊട്ടാര നിർവാഹക സംഘം മുൻ പ്രസിഡന്റുമായിരുന്ന പി.ജി.ശശികുമാര വർമ (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്കു 3 മണിക്കു നടക്കും. 

Read Also: ഇത് രണ്ടാം ജന്മം, മോചനം സാധ്യമാക്കിയ എല്ലാവരോടും നന്ദി: ഖത്തറിൽനിന്ന് തിരിച്ചെത്തിയ രാഗേഷ് ഗോപകുമാർ

രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നു പന്തളം വലിയ കോയിക്കൽ ധർമശാസ്ത്രാ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധക്രിയകൾക്കു ശേഷം ക്ഷേത്രം തുറക്കും. ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ നിലപാട് എടുത്ത ശശികുമാര വർമ നാമജപയാത്രയ്ക്കു നേതൃത്വവും നൽകിയിരുന്നു. മീര വർമയാണു ഭാര്യ. മക്കൾ സംഗീത വർമ, അരവിന്ദ് വർമ, മഹേന്ദ്രവർമ , മരുമകൻ നരേന്ദ്രവർമ. 

English Summary:

Sasikumar Varma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com