ADVERTISEMENT

കണ്ണൂർ∙ ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കോടതിയിലെത്തി ജാമ്യമെടുത്തു. കണ്ണൂർ ജില്ലാ കോടതിയിലെത്തിയാണു സിപിഐ നേതാവ് സുനിൽകുമാർ ജാമ്യമെടുത്തത്. 2021 ജനുവരി 30 നാണു സുനിൽകുമാർ കേസിന് ആസ്‍പദമായ പരാമർശം നടത്തിയത്. 

Read Also: ‘മാസപ്പടിയിൽ യഥാർഥ പ്രതി മുഖ്യമന്ത്രി; സിഎംആർഎലിന് ഖനന അനുമതി ഉറപ്പാക്കാൻ ഇടപെട്ടു’

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗാന്ധിവധത്തിലെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചു സുനിൽകുമാർ പറഞ്ഞത്. ‘‘ആർഎസ്എസ് കാപാലികൻ നാഥുറാം വിനായക് ഗോഡ്‍സെയുടെ  വെടിയുണ്ടകളേറ്റു വീരമ‍ൃത്യു മരിച്ച മഹാത്മാഗാന്ധിയുടെ ധീരരക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു’’–ഇതായിരുന്നു വി.എസ്.സുനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

English Summary:

VS Sunil Kumar got bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com