ഹിമാചല്‍ പ്രദേശിൽ ചരിത്രം ആവർത്തിക്കും; നാലിടത്തും ബിജെപി എന്ന് പ്രവചനങ്ങൾ
Mail This Article
ഡെറാഡൂൺ ∙ ഹിമാചൽ പ്രദേശിലെ നാല് ലോക്സഭ മണ്ഡലങ്ങളിലും ബിജെപിക്കു വിജയസാധ്യതയെന്ന് പ്രവചനങ്ങൾ. കാംഗ്ര, മാണ്ഡി, ഹാമിർപുർ, ഷിംല എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ട് വിഹിതം ബിജെപിക്കു ലഭിക്കുമെന്നാണ് വിവിധ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് . 2019ലെ തിരഞ്ഞെടുപ്പിൽ 4 മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമായിരുന്നു.
Read Also: ജമ്മുകശ്മീരിൽ ശക്തമായ പോരാട്ടത്തിനു സാധ്യത; ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ എന്ന് പ്രവചനം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 69 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. ഇന്ത്യ മുന്നണിക്ക് വോട്ട് വിഹിതത്തിൽ നേരിയ വർധനവുണ്ടാകും. 29 ശതമാനമായിരിക്കും കോൺഗ്രസിന്റെ വോട്ടുവിഹിതമെന്നാണ് പ്രവചനം.
കഴിഞ്ഞ തവണ ബിജെപി ഏറ്റവും കൂടുതൽ വോട്ട് നേടിയ മണ്ഡലമായിരുന്നു കാംഗ്ര. 7,25,218 വോട്ട്. കോണ്‍ഗ്രസിന് ഇവിടെ ലഭിച്ചത് 2,47,595 വോട്ടാണ്. 4,77,623 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്. മറ്റു മൂന്ന് മണ്ഡലങ്ങളിലും ബിജെപി ആറരലക്ഷത്തിലധികം വോട്ട് നേടിയപ്പോൾ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം പരമാവധി രണ്ടേമുക്കാൽ ലക്ഷമായിരുന്നു.