ADVERTISEMENT

തിരുവനന്തപുരം∙ വന്യജീവി ആക്രമണം വർധിക്കുന്നതിനാൽ, ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യുന്നതിനു നിയമഭേദഗതി കൊണ്ടുവരണമെന്നു കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. വനം മന്ത്രി എ.കെ.ശശീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. 

കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62–ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു പ്രമേയത്തിൽ പറയുന്നു. കേന്ദ്ര നിയമം കാലാനുസൃതമായി ഭേദഗതി ചെയ്ത് വന്യജീവി ആക്രമണം തടയുന്നതിനുള്ള  സാഹചര്യം സൃഷ്ടിക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ വകുപ്പ് പ്രകാരം വൈൽഡ് ലൈഫ് വാർഡനു നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും  അടിയന്തരനടപടികൾ സ്വീകരിക്കാൻ കഴിയുന്നവിധം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കു നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. നിലവിലെ നിയമങ്ങളിൽ കേന്ദ്രം ഭേഗഗതി വരുത്താത്ത സാഹചര്യത്തിലാണു സംസ്ഥാനം പ്രമേയം പാസാക്കിയത്.

English Summary:

Kerala assembly passed new resolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com