ADVERTISEMENT

കണ്ണൂർ∙ കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ ചത്തത് അണുബാധമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിലും വൃക്കയിലും കടുവയ്ക്ക് അണുബാധ ഉണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.  കമ്പിവേലിയിൽ കുടുങ്ങിയതോടെ കടുവ കൂടുതൽ അവശനിലയിലായി. വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. 

Read Also: ബേലൂര്‍ മഖ്നയ്ക്കു ‘സുരക്ഷ’യൊരുക്കി മോഴയാന, ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു– വിഡിയോ

റിസർവ് വനമേഖലയ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവയെ  തൃശൂർ മൃഗശാലയിലേക്കു മാറ്റാനായിരുന്നു തീരുമാനം. തൃശൂരിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ചത്തത്. പന്നിയാംമലയിൽ മുള്ളുവേലിയിൽ കുടുങ്ങിയ നിലയിലാണ് ചൊവ്വാഴ്ച രാവിലെ കടുവയെ കണ്ടെത്തിയത്. പിന്നീട് 6 മണിക്കൂറിനു ശേഷം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചു. 

കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് ജനപ്രതിനിധികൾക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചു. തുടർന്ന്  ചൊവ്വാഴ്ച രാത്രി 8.45ന് കടുവയുമായി വനംവകുപ്പ് സംഘം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു.

English Summary:

Tragic End for Trapped Tiger: Post-Mortem Reveals Infection as Cause of Death After Barbed Wire Ordeal in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com