‘ഭാര്യ തന്ന കഞ്ഞി കുടിച്ചതേ ഓർമയുള്ളൂ’; കാമുകന്റെ അറിവോടെ വിഷം നൽകിയെന്ന കേസ് പുനരന്വേഷിക്കും
Mail This Article
നെയ്യാറ്റിൻകര ∙ കാമുകന്റെ അറിവോടെ, യുവതി ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസ് പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. പാറശാല സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായ സുധീർ നൽകിയ ഹർജിയിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (2) എം.യു.വിനോദ് ബാബുവാണ് നിർദേശം നൽകിയത്. റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും വിധിയിൽ പറയുന്നു.
Read also: ‘വിവാഹ മോചനത്തിന് ശ്രമം, പിന്നാലെ ഇരട്ടക്കുട്ടികൾ ജനിച്ചു; ആനന്ദും ആലീസും മാതൃകാ ദമ്പതികളെപ്പോലെ’
2018ൽ ആണ് സംഭവം. അന്ന് പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് ജ്യൂസിൽ വിഷം കലർത്തി നൽകി, നെയ്യാറ്റിൻകര സ്വദേശി രേഷ്മ കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസ് തെളിഞ്ഞതിനെ തുടർന്നാണ് സുധീറിന്റെ കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല.
ഭാര്യ നൽകിയ കഞ്ഞി കുടിച്ചതു മാത്രമേ ഓർമയുള്ളൂ എന്ന് സുധീർ പറയുന്നു. കടുത്ത തലവേദനയും പിന്നീട് ബോധക്ഷയവും ഉണ്ടായി. അബോധാവസ്ഥയിൽ ആയിട്ടും ഭാര്യ ആശുപത്രിയിൽ കൊണ്ടു പോകാൻ കൂട്ടാക്കിയില്ല. രക്ഷിതാക്കളാണു പാറശാല ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരാണ് ഉള്ളിൽ വിഷം ഉണ്ടായിരുന്നുവെന്ന വിവരം അറിയിച്ചതെന്നും സുധീർ വിശദീകരിച്ചു. പരാതിക്കാരനു വേണ്ടി അഭിഭാഷകരായ കെ.ആർ.ബിജു ലാൽ, കെ.ആർ.ഷിജു ലാൽ എന്നിവർ കോടതിയിൽ ഹാജരായി.