പോളിന്റെ മൃതദേഹത്തോട് അനാദരവു കാണിച്ചു; പുൽപ്പള്ളിയിലേത് രാഷ്ട്രീയനാടകം: രോഷത്തോടെ ബന്ധുക്കൾ
Mail This Article
മാനന്തവാടി∙ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധത്തെ ചോദ്യം ചെയ്ത് ബന്ധുക്കളും നാട്ടുകാരും. നടക്കുന്നതു രാഷ്ട്രീയ നാടകമാണെന്നും അഞ്ചുകിലോമീറ്റർ ദൂരം പിന്നിട്ട് വീട്ടിലെത്തിക്കാവുന്ന മൃതദേഹം 15 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് വീട്ടിലെത്തിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
Read Also: ‘സർക്കാരിന്റെ ഉറപ്പ് രേഖാമൂലം ലഭിക്കണം’: പോളിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് പുറത്തിറക്കിയില്ല
‘‘ഞങ്ങൾക്കു പണം വേണ്ട. ഞങ്ങളുടെ കുഞ്ഞിന്റെ ജീവൻ പോയി. ഇവിടെ കാര്യം പറഞ്ഞാൽ മതി. അടിയുടെ ആവശ്യമില്ല. 5 കിലോമീറ്റർ കൊണ്ട് വീട്ടിലെത്തേണ്ടിയിരുന്ന മൃതദേഹം 15 കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് എത്തിക്കുന്നത്. ഞങ്ങളെ പൊട്ടന്മാരാക്കി പുൽപ്പള്ളിയിൽ പ്രഹസനം നടത്തുകയാണ്. രാഷ്ട്രീയ നാടകം കളിക്കുകയാണ്.’’– ബന്ധുക്കൾ ആരോപിച്ചു.
പോളിന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്ന ശേഷം ജനകീയ പ്രതിഷേധമുണ്ടെന്നായിരുന്നു നേരത്തേ കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ ബന്ധുക്കളുടെ സമ്മതമില്ലാതെ മൃതദേഹം നേരെ പുൽപ്പള്ളിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നും പുൽപ്പള്ളിയിലേക്കു കൊണ്ടുപോയ മൃതദേഹത്തോട് അനാദരവു കാണിച്ചതായും ബന്ധുക്കൾ പറഞ്ഞു.