ADVERTISEMENT

ആലപ്പുഴ∙ കായംകുളം എരുവയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര  വാത്തികുളം ശാന്താ ഭവനം വീട്ടിൽ പ്രശാന്തിന്റെ  ഭാര്യ ലൗലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്. കഴുത്തിൽ പാട് ഉള്ളതായി പൊലീസ് അറിയിച്ചു. മക്കൾ രണ്ടു ദിവസം മുൻപ് ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. തിരികെ ഇന്ന് രാവിലെ വീട്ടിൽ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കായംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

English Summary:

Women died in Kayamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com