ADVERTISEMENT

വയനാട്∙ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ചികിൽസയ്ക്കിടെ മരിച്ച വാച്ചർ പോളിന്റെ കുടുംബം വയനാട് മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി വീണ്ടും രംഗത്ത്. മൃതദേഹവും വഹിച്ചുള്ള സമരവുമായി മുന്നോട്ടു പോകണമെന്നാണു കരുതിയതെന്നു പറഞ്ഞ പോളിന്റെ ഭാര്യ സാലി, ഭർത്താവിന്റെ ജീവൻ തങ്ങൾക്കു മറ്റെന്തിനെക്കാളും വലുതായിരുന്നുവെന്നു പറഞ്ഞശേഷം മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. 

‘‘ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോയേനെ. മരിച്ചുകഴിഞ്ഞിട്ടു ‍ഞങ്ങൾ വിലപേശി കൊണ്ടു നടക്കേണ്ട കാര്യമില്ല. ഞങ്ങള്‍ക്കു പണവും സ്വത്തുമൊന്നും വേണ്ട. ഞങ്ങളുടെ ആളെ തിരിച്ചുകിട്ടിയാൽ മതി. പണമൊന്നും അതിനു മുന്നിൽ ഒന്നുമല്ല. ഇവിടത്തെ മെഡിക്കൽ കോളജ് വെറുതെയാണ്. ഇവിടെ മെഡിക്കൽ കോളജ് ഉണ്ടായിട്ട് എന്തിനാണു കോഴിക്കോട്ടേക്ക് അയച്ചത്? രോഗികളെ നന്നായിട്ടു നോക്കണം. ഡോക്ടർമാർ ഓരോ മിനിറ്റു കൊണ്ട് പത്തുപേരെ നോക്കിവിട്ടാലൊന്നും രോഗം മാറില്ല. വെറുതേ ചീട്ടെഴുതി വിടുകയാണ്.’’– സാലി പറഞ്ഞു. 

ഒരാൾക്കും ഈ ഗതി വരരുന്നതെന്നു പോളിന്റെ മകൾ സോന പറഞ്ഞു. ഒരു മെഡിക്കൽ ‌കോളജിൽനിന്നു മറ്റൊരു മെഡിക്കൽ കോളജിലേക്കു മാറ്റുന്നത് എന്തൊരു ഗതികേടാണ്. വയനാട് മെഡിക്കൽ കോളജിൽ വേണ്ട സൗകര്യങ്ങളൊരുക്കണം. ആരും ഇനി ചികിൽസ കിട്ടാതെ മരിക്കരുതെന്നും സോന പറഞ്ഞു. 

English Summary:

Paul's family against wayanad medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com