ADVERTISEMENT

ന്യൂഡൽഹി∙ നാഷണൽ കോൺഫറന്‍സ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഫാറൂഖ് അബ്ദുല്ല രാത്രിയിൽ കൂടിക്കാഴ്ച നടത്താറുണ്ടെന്നാണ് ആസാദിന്റെ ആരോപണം. ഇവർക്കു പുറമെ ബിജെപിയിലെ മറ്റു പ്രധാനപ്പെട്ട നേതാക്കളെയും ഫാറൂഖ് അബ്ദുല്ല രാത്രിസമയങ്ങളിൽ കാണാറുണ്ടെന്നും ഗുലാംനബി ആരോപിച്ചിരുന്നു.

‘‘ഫാറൂഖ് അബ്ദുല്ലയുടെ ഏജന്റുമാര്‍ ബിജെപി നേതാക്കളുടെ വീടുകളിലുണ്ട്. അവരുടെ പേരുകൾ ഞാൻ വെളിപ്പെടുത്തും. അപ്പോൾ പൊതുജനങ്ങൾക്കു യാഥാർഥ്യം മനസ്സിലാകും. ഫാറൂഖ് അബ്ദുല്ലയും മകന്‍ ഒമറും 2014ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തിയിരുന്നു. അച്ഛനും മകനും ചേര്‍ന്ന് ഡബിള്‍ ഗെയിം കളിക്കുകയാണ്. സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും തൃപ്തിപ്പെടുത്താനാണ് ഫാറൂഖ് ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു തൊട്ടുമുമ്പ്, 2019 ഓഗസ്റ്റ് മൂന്നിനു ഫാറൂഖും ഒമറും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു’’– ഗുലാംനബി ആസാദ് ആരോപിച്ചു. 

ഗുലാംനബി ആസാദിന്റെ ആരോപണങ്ങൾ തള്ളി ഫാറൂഖ് അബ്ദുല്ല രംഗത്തെത്തി മോദിയെയോ അമിത് ഷായെയോ കാണണമെങ്കില്‍ പകല്‍ കാണും. രാത്രി എന്തിന് അവരെ കാണണമെന്നായിരുന്നു ഫാറൂഖിന്റെ ചോദ്യം. ‘‘ആരും രാജ്യസഭാ സീറ്റ് നല്‍കാന്‍ ആഗ്രഹിക്കാത്തപ്പോള്‍ ഗുലാംനബി ആസാദിനു രാജ്യസഭാ സീറ്റ് നല്‍കിയത് ഞാനാണ്. എന്നാല്‍ ഇന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും വസതിയില്‍ ഇരിക്കുന്ന എന്റെ ഏജന്റുമാരുടെ പേരുകള്‍ അദ്ദേഹം പറയണം. സത്യം മനസ്സിലാക്കാന്‍ അദ്ദേഹം ജനങ്ങളോട് എല്ലാം പറയണം’’– ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 

English Summary:

Ghulam nabi azad against Farooq abdullah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com