ADVERTISEMENT

മാനന്തവാടി∙ വയനാട്ടിലെ ജനങ്ങൾ കലാപത്തിലേക്ക് കടക്കരുതെന്ന ആഹ്വാനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപം ജനാധിപത്യത്തിനു വിരുദ്ധമാണ്. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ ആ സാഹചര്യത്തിലേക്ക് എത്തിപ്പെട്ടെന്നും ഗവർണർ പറഞ്ഞു.

Read also: വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തി ഗവർണർ; നാട്ടുകാരിൽനിന്നു നേരിട്ട് പരാതി വാങ്ങി

‘‘സ്ഥിതിഗതികൾ മോശമായതിനാൽ വയനാട്ടിലേക്ക് പോകേണ്ടെന്നാണു ഭരണകൂടം ആദ്യം നിർദേശം നൽകിയത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ കൂടെ നമ്മളുണ്ട്. ഇന്ന് വന്നത് വയനാട്ടുകാരെയും വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കാണാനാണ്. ജനങ്ങൾ അക്രമത്തിലേക്കു കടക്കരുത്. അക്രമം ജനാധിപത്യത്തിന് എതിരാണ്. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിലേക്കു കാര്യങ്ങൾ എത്തിപ്പെട്ടു.

1947ൽ ഇന്ത്യയിൽ വലിയ അക്രമം ഉണ്ടായി. അന്ന് മുതിർന്ന നേതാക്കൾ കസേര വിട്ട് ജനങ്ങളിലേക്ക് നേരിട്ടിറങ്ങിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. ഞാനുൾപ്പെടെയുള്ള ഭരണാധികാരികൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കാനാണ് വന്നത്. വയനാട്ടിലെ ജനം വലിയ നിരാശയിലാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമായും ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും’’– ഗവർണർ പറഞ്ഞു.

വയനാട്ടിലെ പ്രശ്നങ്ങളിൽ സർക്കാർ സമയബന്ധിതമായി ഇടപെടുന്നില്ലെന്ന് മാർ ജോസ് പൊരുന്നേടം പറഞ്ഞു. പരിഭ്രാന്തരായ ജനം എന്താണ് ചെയ്യുന്നതെന്നുപോലും അറിയാത്ത അവസ്ഥയാണ്. വന്യമൃഗശല്യമുള്ള സ്ഥലങ്ങൾ വനമാക്കി മാറ്റാനാണു നീക്കം. െമഡിക്കൽ കോളജ് ആശുപത്രി എന്നതു ബോർഡിൽ മാത്രമാണുള്ളത്, യാതൊരു സൗകര്യവുമില്ല. ഗതാഗത സൗകര്യം വളരെ പരിമിതമാണെന്നും ജോസ് പൊരുന്നേടം പറഞ്ഞു. ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്, മാർ അലക്സ് താരാമംഗലം എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary:

Governor Arif Mohammad Khan on Protest in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com