ADVERTISEMENT

പുല്‍പ്പള്ളി∙ ഇന്നും പുല്‍പ്പള്ളി 56ല്‍ കടുവയിറങ്ങി. വാഴയില്‍ ബിനീഷിന്റെ ഭാര്യ ചിന്നു രാവിലെ 9 മണിക്ക് വീടിന് പുറത്തുനില്‍ക്കുമ്പോള്‍ കടുവയെ കണ്ടതായി പറഞ്ഞു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം മയക്കുവെടി വയ്ക്കാൻ കടുവയ്ക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്നലെയാണ് പുൽപ്പള്ളി 56ൽ ബൈക്ക് യാത്രികൻ വാഴയിൽ അനീഷിന്റെ മുന്നിലേക്കു കടുവ ചാടിവീണത്.

ബൈക്കിൽനിന്നു വീണു പരുക്കേറ്റ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുവ വാഴയില്‍ ബേബിയുടെ മൂരിക്കിടാവിനെ കൊന്നിരുന്നു. ആശ്രമ കൊല്ലി ഐക്കരക്കുടി എല്‍ദോസിന്റെ പശുക്കിടാവിനെയും കടുവ കൊന്നു. പിന്നീട് പല തവണ നാട്ടുകാര്‍ കടുവയെ കണ്ടു. ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനമായത്.

പുൽപ്പള്ളി സുരഭിക്കവലയിലും പരിസരത്തുമായി വനംവകുപ്പ് 3 കൂടുകൾ സ്ഥാപിച്ച് ആഴ്ചകളായിട്ടും കടുവയെ കൂട്ടിലാക്കാനായിട്ടില്ല. ബത്തേരി ഡോൺ ബോസ്കോ കോളജ് ഗേറ്റിനു മുന്നിൽ വിദ്യാർഥിനികൾ കടുവയെ കണ്ടു ഭയന്നോടി.

English Summary:

Tiger Again in Pulpally 56

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com