ഡൽഹി മദ്യ ലൈസൻസ് അഴിമതി: ബിആർഎസ് നേതാവ് കെ.കവിതയ്‌ക്ക് സിബിഐ സമൻസ്
Mail This Article
×
ന്യൂഡൽഹി∙ ഡൽഹി മദ്യ ലൈസൻസ് അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയ്‌ക്ക് സിബിഐ സമൻസ്. മദ്യ ലൈസൻസ് അഴിമതിക്കേസിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. കവിതയെ മുൻപും സിബിഐ ചോദ്യം ചെയ്തിരുന്നു.
ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്‌ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡിയുടെ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്. ഈ കേസിൽ സമാന്തരമായുള്ള സിബിഐ അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും സമൻസ് നൽകിയത്. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് നിഗമനം.
English Summary:
CBI summons BRS leader K Kavitha in Delhi Excise Policy probe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.