ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഖർഗെയുടെ ജീവനു ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടു പ്രകാരമാണ് തീരുമാനം. 10 എൻഎസ്ജി കമാൻഡോകൾ അടക്കം 55 ഉദ്യോഗസ്ഥർ ഖർഗെയ്ക്കു ചുറ്റും കാവലുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനവും ഇസഡ് പ്ലസ് സുരക്ഷയിൽ ഉൾപ്പെടുന്നുണ്ട്. ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നിങ്ങനെ നാലുതരത്തിലുള്ള സുരക്ഷ സംവിധാനമാണുള്ളത്.

2019 വരെ, ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഉണ്ടായിരുന്നു. പിന്നീടിത് ഇസഡ് പ്ലസിലേക്കു തരംതാഴ്ത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ എസ്പിജിയാണ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും അവരുടെ അടുത്ത കുടുംബത്തിന്റെയും സംരക്ഷണത്തിനായി രൂപീകരിച്ച ഒരു ഉന്നത സേനയാണിത്. 1984ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് എസ്പിജി രൂപീകരിച്ചത്. മൂവായിരം പേർ അടങ്ങുന്ന സേനയാണ് എസ്പിജി.

English Summary:

Mallikarjun kharge gets Z plus security based on threat perception report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com