ADVERTISEMENT

മാനന്തവാടി∙ ബേലൂർ മഖ്ന ഇന്നും കർണാടക വനത്തിലെന്ന് വനംവകുപ്പ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും വെള്ളിയാഴ്ച സംയുക്തമായി യോഗം ചേർന്നു. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന ചട്ടങ്ങൾ ഉണ്ടാക്കുന്നതിനു മൂന്ന് സംസ്ഥാനത്തിന്റെയും നോഡൽ ഓഫിസർ എത്രയും വേഗം യോഗം ചേരുന്നതിനും തീരുമാനമായി. 

മുള്ളൻകൊല്ലി ഭാഗത്തെ കടുവയെ പിടികൂടുന്നതിന് 56 കവല ഭാഗത്ത് ദൗത്യ സംഘം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.

English Summary:

Belur Makhna Elephant Mananthavadi Remains a Forest Near Kerala Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com