സീറ്റ് വിഭജനത്തിൽ ചെറിയ രാഷ്ട്രീയ പാർട്ടികളെ കൂടി ചേർത്തുനിർത്തണം: ഐഎൻഎൽ ദേശീയ കൗണ്‍സിൽ
Mail This Article
ചെന്നൈ∙ മതേതര ഇന്ത്യയെ സമ്പന്നമായ പൈതൃകത്തോടെ നിലനിർത്താനുള്ള പോരാട്ടമാണ് അടുത്ത തിരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ നടത്തേണ്ടതെന്ന് ഐഎൻഎൽ ദേശീയ കൗൺസിൽ. സീറ്റ് വിഭജനത്തിൽ ചെറിയ രാഷ്ട്രീയ പാർട്ടികളെ കൂടി ചേർത്തുനിർത്തണം. ഫെഡറൽ തത്വങ്ങളെ കാറ്റിൽപറത്തി ബിജെപിയിതര സംസ്ഥാനങ്ങളെ സാമ്പത്തികമായി കഴുത്തു ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ നിയമപോരാട്ടം വേണമെന്നും ഐഎൻഎൽ ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു.
ദേശീയ കൗൺസിൽ ഡോ.ബഷീർ അഹമ്മദ് (യുപി) ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷനായിരുന്നു. ഇഖ്ബാൽ സഫർ, സർഫറാസ് ഖാൻ (ബിഹാർ), മുസമ്മിൽ ഹുസൈൻ, സമീറുൽ ഹസ്സൻ, കെ. സലാഹുദ്ധീൻ (ബംഗാൾ) അഫ്സർ അലി, മുഹമ്മദ് അൽതാഫ്, ബിലാൽ മേമൻ (മഹാരാഷ്ട്ര), ഡോ. നസീം അഹമ്മദ് (ജാർഖണ്ഡ്), തസ്നീം ഇബ്രഹീം, കെ. ഷാജഹാൻ (കർണാടക), മുനീർ ഷരീഫ്, നാഗൂർ രാജ, സഗീറുദ്ധീൻ അഹമ്മദ്, സാദാൻ അഹമ്മദ്, സഗീറുദ്ധീൻ അഹമ്മദ് (തമിഴ്നാട് ), അഹമ്മദ് ദേവർകോവിൽ എംഎൽഎ, കാസിം ഇരിക്കൂർ, ബി. ഹംസഹാജി, എം.എ.ലത്തീഫ്, സി.പി.അൻവർ സാദത്ത്, മൊയ്തീൻകുഞ്ഞി കളനാട്, ശോഭ അബൂബക്കർ ഹാജി, സമദ് നരിപ്പറ്റ, സമീറ ബീഗം ( കേരളം) എന്നിവർ പ്രസംഗിച്ചു. ദേശീയ കൗൺസിൽ യോഗം ഇന്ന് അവസാനിക്കും.