ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തും; കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കർണാടക
Mail This Article
×
മാനന്തവാടി∙ ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക. ബേലൂർ മഖ്ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്.
ബേലൂർ മഖ്ന നിലവിൽ കർണാടക വനത്തിനുള്ളിലാണ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും വെള്ളിയാഴ്ച സംയുക്തമായി യോഗം ചേർന്നിരുന്നു.
English Summary:
Belur Makhna remains in Karnataka Forest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.