ADVERTISEMENT

കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

‌‘‘നാളെ കോൺഗ്രസും മുസ്‌ലിംലീഗും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയുണ്ട്. അതിൽ തീരുമാനമാകുമെന്നു തന്നെയാണ് വിശ്വാസം. ഇക്കാര്യം നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല. ഞങ്ങൾ ലോക്സഭാ സീറ്റിനെ കുറിച്ചു മാത്രമാണ് ചർച്ചചെയ്തിട്ടുള്ളത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് ആ സമയത്ത് ചർച്ചചെയ്യുന്നില്ല. സീറ്റ് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. തരാമെന്ന് കോൺഗ്രസ് പറഞ്ഞിട്ടുമില്ല. മൂന്നാം സീറ്റ് കിട്ടിയാൽ സ്ഥാനാർഥിയെ മുസ്‌‌‌ലിം ലീഗ് നിശ്ചയിക്കും‌‘‘ - പിഎംഎ സലാം പറഞ്ഞു.

English Summary:

Lok Sabha Election Drama: Will the Muslim League Clinch the Coveted Third Seat?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com