നവജാത ശിശുവിന്റെ വായിൽ ടേപ്പ് ഒട്ടിച്ചു; 3 നഴ്സുമാർക്ക് എതിരെ കേസ്
Mail This Article
×
മുംബൈ ∙ കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത് ശ്രദ്ധയിൽപെട്ട പ്രിയ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബഹളം വയ്ക്കേണ്ടെന്നും കുഞ്ഞ് കരയാതിരിക്കാനാണ് ചെയ്തതെന്നുമായിരുന്നു നഴ്സുമാരുടെ മറുപടി. നവജാതശിശുക്കളുടെ ഐസിയുവിൽ ഇത് പതിവാണെന്നും പറഞ്ഞു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. പ്രിയയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
English Summary:
Three nurses arresteed for taping baby's mouth to stop crying
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.