ഉത്തർപ്രദേശിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം: നാലു പേർ മരിച്ചു, ഒട്ടേറെപ്പേർക്കു പരുക്ക്
Mail This Article
×
ലക്നൗ∙ ഉത്തർപ്രദേശിലെ കൗശമ്പിയിൽ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്. ഉത്തർപ്രദേശിലെ കൗശാമ്പിയിലെ ഭർവാരി ജില്ലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
Read also: ബിഎസ്പി എംപി ബിജെപിയിൽ; പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രി മോദി വിരുന്നിനു ക്ഷണിച്ച എംപിമാരിൽ ഒരാൾ
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കനിർമാണശാല ജനവാസ മേഖലയിൽനിന്ന് അകലെയായതിനാൽ വലിയ ദുരന്തം ഒഴിവായി. പൊലീസും അഗ്നരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
English Summary:
Four killed in blast at firecracker factory in UP's Kaushambi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.