ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടിൽ എയിംസ് ആശുപത്രിയുടെ ഉദ്ഘാടനത്തിനിടെ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് രാഷ്ട്രീയ കുടുംബവാഴ്ച നടപ്പാക്കിയപ്പോൾ താൻ എയിംസാണ് നൽകിയതെന്ന് മോദി പറഞ്ഞു.

Read Also: ദ്വാരകയിൽ കടലിൽ മുങ്ങി പ്രാർഥിച്ച് പ്രധാനമന്ത്രി മോദി; ദൈവീക അനുഭൂതിയെന്ന് കുറിപ്പ്– ചിത്രങ്ങൾ

‘‘റായ്ബറേലിയിൽ എയിംസ് സ്ഥാപിക്കുമെന്ന് ഞാൻ ഉറപ്പു നൽകിയിരുന്നു. ആ വാഗ്ദാനം നിറവേറ്റി. അഞ്ചുവർഷം മുൻപാണ് ഞാൻ ‌ശിലാസ്ഥാപനം നടത്തിയത്. ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. നിങ്ങളുടെ സേവകൻ വാക്കുപാലിച്ചിരിക്കുന്നു.’’– മോദി പറഞ്ഞു. 

റായ്ബറേലിയിൽ കുടുംബ രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ് നടപ്പാക്കുന്നതെന്നു മോദി കുറ്റപ്പെടുത്തി.  രാജ്കോട്ട്,  റായ്ബറേലി, പഞ്ചാബിലെ ഭട്ടിൻഡ, ബംഗാളിലെ കല്യാണി, ആന്ധ്രപ്രദേശിലെ മംഗൾഗിരി എന്നിവിടങ്ങളിലെ എയിംസ് ആശുപത്രികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

‘‘എയിംസ് വേണമെന്ന ആവശ്യം വർഷങ്ങളായി ബംഗാളിലുണ്ടായിരുന്നു. പക്ഷേ, ആരും നൽകിയില്ല. സ്വാതന്ത്ര്യം ലഭിച്ച് 50 വർഷം പിന്നിട്ടപ്പോഴും ഇന്ത്യയിൽ ഒരു എയിംസ് മാത്രമാണുണ്ടായിരുന്നത്. കൂടുതൽ എയിംസ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം വാഗ്ദാനങ്ങളിൽ ഒതുങ്ങി. കഴിഞ്ഞ 10 ദിവസത്തിനകം 7 എയിംസ് ആശുപത്രികൾ രാജ്യത്തിനു സമർപ്പിച്ചു.’’– പ്രധാനമന്ത്രി പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ്, 4 തവണ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജയിച്ച മണ്ഡലമായ റായ്ബറേലിയെ കുറിച്ചുള്ള മോദിയുടെ പരാമർശം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിനു ജയിക്കാനായത്.  ഇത്തവണ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനാൽ റായ്ബറേലിയിൽനിന്നു  സോണിയ മത്സരിക്കുന്നില്ല. പകരം മകൾ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് മോദിയുടെ പരാമർശമെന്നതും ശ്രദ്ധേയം. സോണിയയ്ക്കു മുൻപ് ഇന്ദിരാ ഗാന്ധിയും ഫിറോസ് ഗാന്ധിയുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 

English Summary:

Modi Unveils New AIIMS in Rajkot Amid Critique of Congress' Family Politics in Rae Bareli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com