അടൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു; ഗൃഹനാഥന് ദാരുണാന്ത്യം
Mail This Article
×
പത്തനംതിട്ട∙ അടൂരിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് കനാലിലേക്കു വീണ് യാത്രികൻ മരിച്ചു. അറുകാലിക്കൽ ചാങ്ങയിൽ ദേവീ ക്ഷേത്രത്തിനു മുൻഭാഗത്തായിരുന്നു അപകടം. അറുകാലിക്കൽ പ്രിയ ഭവനിൽ മുരളീധരൻ നായർ (67) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയോടെ ഏഴംകുളം ജംക്ഷനിലേക്ക് കനാൽ റോഡ് വഴി സ്കൂട്ടറിൽ പോകവേ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ് ആർ. നായർ, പ്രിയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീലക്ഷ്മി.
English Summary:
Accident death, Pathanamthitta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.