ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ വനിതകളുടെ സമരം നടക്കുന്ന സന്ദേശ്‌ഖലിയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്നു വ്യക്തമാക്കി കൽക്കട്ട ഹൈക്കോടതി.

‘‘ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യുന്നതിൽ യാതൊരുവിധ തടസ്സവുമില്ലെന്നു വ്യക്തമാക്കുന്നു. ഷാജഹാൻ ഷെയ്‌ഖാണ് പ്രതിയെന്നതു സംബന്ധിച്ചു പൊലീസിന്റെ എഫ്ഐആർ റിപ്പോർട്ടുണ്ട്. ഇയാൾ ഒളിവിലാണ്. ഇതുകൊണ്ടു തന്നെ ഇയാൾ അറസ്റ്റിലാകേണ്ടതുണ്ട്’’– കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു. 

Read More: ബിജെപി ഐടി സെല്ലിനെതിരായ വിഡിയോ റീട്വീറ്റ് ചെയ്തതിൽ തെറ്റുപറ്റി: കേജ്‌രിവാൾ സുപ്രീംകോടതിയിൽ

പൊലീസിന്റെ കൈകൾ കോടതി ബന്ധിച്ചതിനാലാണു ബംഗാൾ സർക്കാരിനു ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റു ചെയ്യാനാകാത്തതെന്നു കഴിഞ്ഞ ദിവസം തൃണമൂൽ എംപി അഭിഷേക് ബാനർജി അവകാശപ്പെട്ടിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണു കോടതി വ്യക്തത വരുത്തിയത്. 

കഴിഞ്ഞ ഡിസംബർ മുതൽ സന്ദേശ്ഖലി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 43 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 42 എണ്ണത്തിൽ ചാർജ് ഷീറ്റായി. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇതുസംബന്ധിച്ച് നോട്ടിസ് പുറത്തിറക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖും അനുയായികള്‍ക്കുമെതിരെ ഗുരുതര പരാതികളാണുയർന്നത്. ഷാജഹാൻ ഷെയ്‌ഖും അനുയായികളും ബലാത്സംഗം ചെയ്യുകയും ചെമ്മീൻ കെട്ടിനായി ഭൂമി തട്ടിയെടുക്കുകയും ചെയ്‌തുവെന്നാരോപിച്ചാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സമരം. ഇയാൾ ബംഗ്ലാദേശിലേക്കു കടന്നുവെന്നാണ് സൂചന. 

English Summary:

Arrest Trinamool Strongman Sheikh Shahjahan, Says Calcutta High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com