ADVERTISEMENT

കൽപറ്റ ∙ വയനാട് മേപ്പാടിയിൽ 8 വയസ്സുകാരനെ ദുരൂഹ സാചചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത–വിനോദ് ദമ്പതികളുടെ മകൻ ബബിലേഷ് ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണു ബബിലേഷിനെ കണ്ടെത്തിയത്.

കൽപറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. കുളത്തിൽ മറ്റ് കുട്ടികളോടൊപ്പം കുളിക്കാൻ പോയതിന് അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബബിലേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary:

An 8-year-old boy found dead under mysterious circumstances in Meppadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com