ADVERTISEMENT

പുൽപള്ളി (വയനാട്) ∙ മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവയിറങ്ങി. ടൗണിലെ കടകള്‍ക്ക് പിന്നിലുള്ള തട്ടാന്‍പറമ്പില്‍ കുര്യന്റെ കൃഷിയിടത്തിലാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ കടുവയെ കണ്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി പനീറാണ് കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്നുപോയ പനീര്‍ ഉടന്‍തന്നെ നാട്ടുകാരെ വിവരമറിയിച്ചു. 

Read Also: മൂന്നാറിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം; ഭയപ്പാടിൽ ജനങ്ങൾ

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധന‌യ്ക്കിടെ കൃഷിയിടത്തില്‍ കാട്ടുപന്നികളെ കണ്ടെത്തി. കടുവ ഇറങ്ങിയതറിഞ്ഞ് മുള്ളന്‍കൊല്ലി ടൗണില്‍ ആളുകള്‍ സംഘടിച്ചതോടെ പുൽപള്ളിയില്‍നിന്ന് കൂടുതല്‍ പൊലീസ് എത്തി നിയന്ത്രിക്കുകയായിരുന്നു. ഇവിടെനിന്നു 500 മീറ്റര്‍ മാറി കഴിഞ്ഞ ഞായറാഴ്ച കാക്കനാട് തോമസിന്റെ മൂരിക്കിടാവിനെ കടുവ കൊന്നുതിന്നിരുന്നു. തുടര്‍ന്ന് ഇവിടെ കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വടാനക്കവലയില്‍ കടുവയെ പിടികൂടിയതോടെ ആശ്വസിക്കവെയാണ് വീണ്ടും കടുവ ജനവാസ മേഖലയിലെത്തിയത്. 

English Summary:

Tiger spotted again in Mullankolly near Pulpally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com