കാസർകോട്ടേക്കുള്ള വന്ദേഭാരതിൽ വാതകചോർച്ച, പുക; യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി–വിഡിയോ
Mail This Article
×
ആലുവ ∙ തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു.
Read also: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ശാന്തൻ ചെന്നൈയിൽ അന്തരിച്ചു; ശ്രീലങ്കയിലേക്ക് പോകാനിരിക്കെ മരണം
എസിയിൽനിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതരെത്തി പരിശോധന നടത്തി. പുക ഉയർന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റിയതിനാൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെന്ന് റെയിൽവേ അറിയിച്ചു. പ്രശ്നം പരിഹരിച്ചശേഷം 9.20 ഓടെ ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെട്ടു.
English Summary:
Gas leak in Thiruvananthapuram-Kasaragod Vande Bharat Express
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.