സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബോംബെ ജയശ്രീക്കും പി.കെ.കുഞ്ഞിരാമനും പുരസ്കാരം
Mail This Article
×
ന്യൂഡൽഹി∙ 2023 ലെ സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്കാരം.
Read Also: സംസ്ഥാനത്ത് ക്യാംപസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം
കർണാടക സംഗീതത്തിൽ ബോംബെ ജയശ്രീക്കും മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണനും കലാ വിജയനും ചെണ്ട വിഭാഗത്തിൽ പി.കെ.കുഞ്ഞിരാമനും കൂടിയാട്ടത്തിൽ മധു ചാക്യാർ,തോൽപാവക്കൂത്തിൽ കെ.വിശ്വനാഥ പുലവർ എന്നിവർക്കുമാണു പുരസ്കാരം. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ജി. വേണുവിന് ലഭിക്കും.
English Summary:
Sangeetha Nataka Akademi award declared
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.