ADVERTISEMENT

തിരുവനന്തപുരം∙ മാത്യു കുഴൽനാടൻ എംഎൽഎയുമായി സംവാദത്തിന് ഏതെങ്കിലും കുട്ടികളെ അയയ്ക്കാമെന്നു മന്ത്രി പി.രാജീവ്. മാത്യുവിനു മറുപടി പറയേണ്ട ഘട്ടമൊക്കെ കഴിഞ്ഞു. എസ്എഫ്ഐഒ അന്വേഷണത്തെ കെഎസ്ഐഡിസി കോടതിയിൽ എതിർക്കുന്നത് എന്തെങ്കിലും മറച്ചുവയ്ക്കാനല്ല. എസ്എഫ്ഐഒ അന്വേഷണം നടന്നാൽ ബാങ്കുകളിൽനിന്നു കെഎസ്ഐഡിസിക്കു വായ്പ ലഭിക്കില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചതെന്നു മന്ത്രി പറഞ്ഞു.

Read Also: എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്: കോടതിയിൽ ഹാജരാവാത്ത സ്വപ്നയ്ക്ക് സമൻസ് അയയ്ക്കാൻ നിർദേശം

മാസപ്പടി വിഷയത്തിൽ മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം ചീറ്റിയ പടക്കമാണെന്നും പി. രാജീവ് പരിഹസിച്ചിരുന്നു. തോട്ടപ്പള്ളിയിൽ സ്പില്‍വേയില്‍നിന്നു കരിമണൽ എടുത്ത് സിഎംആർഎലിനു നൽകുന്നുവെന്ന ആരോപണത്തിനു നവകേരള സദസ്സിൽവച്ച് മറുപടി നൽകിയതോടെ അതു ചീറ്റിപ്പോയ പടക്കമായി മാറിയെന്നു രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.സംവാദത്തിനു വിളിക്കുന്നതിനു മുമ്പ് നേരത്തേ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകൂവെന്നും രാജീവ് ആവശ്യപ്പെട്ടു. 

കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. ഈ വിഷയത്തിൽ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനെയും കുഴൽനാടൻ സംവാദത്തിനു വെല്ലുവിളിച്ചിരുന്നു. 

English Summary:

P Rajeev Says Mathew Kuzhalnadan Open Debate with Children on SFIO Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com