ADVERTISEMENT

ബത്തേരി∙ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു പരുക്കേല്‍പ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തില്‍ നാലു പേരെ മൈസൂരുവിൽനിന്ന് ബത്തേരി പൊലീസ് പിടികൂടി. ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടില്‍ പി.കെ. അജ്മല്‍(24), തിരുനെല്ലി ആലക്കല്‍ വീട്ടില്‍ എ.യു.അശ്വിന്‍(23), ബത്തേരി പള്ളിക്കണ്ടി ചെരിവ് പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍(23), നൂല്‍പ്പുഴ കല്ലുമുക്ക് കൊടുപുര വീട്ടില്‍ മുഹമ്മദ് നസീം(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോളിയാടി സ്വദേശി കെ.എ. നിഖിലിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടിയത്. 

Read Also: നിയമ വിദ്യാർഥിനിക്ക് മർദനം: ഡിവൈഎഫ്ഐ നേതാവിനെ കോളജിൽനിന്ന് പുറത്താക്കി

ജനുവരി 30ന് രാത്രി 11 മണിയോടെയാണു സംഭവം. കല്ലുവയലില്‍നിന്നു വന്ന നിഖിലും കുടുംബവും സഞ്ചരിച്ച കാര്‍ ബത്തേരി-ചുള്ളിയോട് മെയിന്‍ റോഡിലേക്കു പ്രവേശിക്കാന്‍ തുടങ്ങിയതു കാരണം മെയിന്‍ റോഡിലൂടെ വന്ന പ്രതികളുടെ കാറിനു തൊട്ടുമുമ്പില്‍ പോയ കെഎസ്ആർടിസി ബസിനെ മറികടക്കാനായില്ല. ഇതിലുണ്ടായ ദേഷ്യത്തില്‍ പ്രതികള്‍ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു കടന്നുപോയി.

തുടര്‍ന്ന്, കല്ലുവയല്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്‍വശമുള്ള റോഡില്‍ വച്ച് പരാതിക്കാരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഇയാളെ വലിച്ചിറക്കി മര്‍ദിച്ചു. കഴുത്തിനു കുത്തിപ്പിടിച്ച് സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് മാലയുടെ ഒരു കഷണം എടുക്കുകയും മോതിരം ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. പിടിയിലായ നാലു പേരും വിവിധ കേസുകളില്‍ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Police Crack Down on Violent Highway Robbery – Four Suspects from Mysuru Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com